മുന്നണി നിലപാടുകളെ കുറിച്ചുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ എൽഡിഎഫിനെ ദുർബലപ്പെടുത്താനല്ല, ശക്തിപ്പെടുത്താനും ശരിയായ ദിശയിലേക്ക് കൊണ്ടുവരാനും വേണ്ടിയാണ്.കാര്യങ്ങൾ പറയുന്നത് സിപിഐയും സിപിഎമ്മും തമ്മിലടിക്കാൻ വേണ്ടിയല്ലന്നും കാനം കൂട്ടിച്ചേർത്തു. രണ്ടു പാർട്ടികളും ഒരുമിച്ച് നിന്നാലേ ഇടതു,ജനാധിപത്യ, മതനിരപേക്ഷ ഐക്യം ശക്തിപ്പെടു.ബിജെപിയുടെ ഭരണത്തിൽ വിലക്കയറ്റവും തൊഴിലില്ലായ്മയും നാണയപ്പെരുപ്പവും കാവി വത്‌ക്കരണവും പെരുകുമ്പോൾ ശതകോടീശ്വരന്മാരുടെ പട്ടികയും ഉയരുകയാണ്.എയർ ഇന്ത്യയും എയർപോട്ടും ഹിന്ദുസ്ഥാൻ ലാറ്റക്‌സും അടക്കം പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിച്ച് ഖജനാവ് നിറയ്ക്കാനാണ് ബിജെപി സർക്കാരിൻറെ ശ്രമം.സാമ്പത്തിക ഉച്ചനീചത്വം അവസാനിപ്പിച്ച് പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുകയാണ് ഇടതുപക്ഷത്തിൻറെ പരമപ്രധാനമായ ദൗത്യം.വർഗീയതയെ നേരിടാൻ മതനിരപേക്ഷ ജനാധിപത്യ ശക്തികളെ ഒരുമിപ്പിക്കുകയാണ് സിപിഐ ലക്ഷ്യമാക്കുന്നത്.സിപിഎം അടക്കമുള്ള പാർട്ടികൾ വിട്ട് വരുന്ന പ്രവർത്തകരെ സിപിഐ സ്വീകരിക്കുക വഴി ഇടതുപക്ഷത്തെ ദുർബലപ്പെടുത്തുകയല്ല, ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്.ഒപ്പം ചേരുന്നവരെ നെഞ്ചുകൊടുത്ത് ചേർത്ത് നിറുത്തും.ശരീരത്തിന് ചുറ്റും മുള്ളുകമ്പിയുടെ കവചം ഇട്ടു നിൽക്കുന്നവരല്ല സിപിഐക്കാരെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.
ആദ്യകാല കമ്മ്യുണിസ്റ്റ് വി.കൃഷ്ണപിള്ള പാർട്ടിപതാക ഉയർത്തി. എൽസി മെമ്പർ കൈതക്കാട് മുരളിയുടെ അദ്ധ്യക്ഷതയിൽ സജികുമാർ സ്വാഗതം പറഞ്ഞു.ബ്രാഞ്ച് സെക്രട്ടറി റജി റിപ്പോർട്ട് അവതരിപ്പിച്ചു.
സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, നെടുമങ്ങാട് മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്,ജില്ലാ കൗൺസിൽ മെമ്പർ കരകുളം രാജീവ്, വിബി ജയകുമാർ, വെമ്പായം എൽസി സെക്രട്ടറി കൊഞ്ചിറ മുരളി തുടങ്ങിയവർ പ്രസംഗിച്ചു. സ്ത്രീകളും വിദ്യാർത്‌ഥികളും അണിനിരന്ന വർണാഭമായ ഇരുചക്രവാഹന റാലിയുടെയും ചെണ്ടമേളത്തിൻറെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയിലാണ് സംസ്ഥാന സെക്രട്ടറിയെ പാർട്ടി പ്രവർത്തകർ കൈതക്കാട്ടെ സമ്മേളന നഗരിയിലേക്ക് എതിരേറ്റത്. തിരുവനന്തപുരം ജില്ലയിൽ ആദ്യമായി സംസ്ഥാന സെക്രട്ടറി പങ്കെടുത്ത ബ്രാഞ്ച് സമ്മേളനം അക്ഷരാർത്ഥത്തിൽ കൈതക്കാട് ഗ്രാമത്തെ ഉത്സവ പ്രതീതിയിലാഴ്ത്തി. പ്രദേശത്തെ സാംസ്‌കാരിക സംഘടനകളുടെ പ്രവർത്തകരും മറ്റ് രാഷ്ട്രീയ പാർട്ടി അംഗങ്ങളും പാർട്ടി അനുഭാവികളും കുടുംബങ്ങളും ഉൾപ്പടെ നൂറുകണക്കിന് ആളുകളാണ് കാനത്തിൻറെ പ്രസംഗം കേൾക്കാൻ സമ്മേളന നഗരിയിൽ എത്തിയത്.
സബ്സ്ക്രൈബ്






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.