Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നെടുമങ്ങാട് നിന്നും കാണാതായ ദമ്പതികൾക്ക് ട്രെയിനിൽ നിന്ന് വീണു പരിക്ക്

പാറശാല: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് ദമ്പതികൾക്ക് ഗുരുതര പരിക്ക്. പുലിപ്പാറ സ്വദേശികളായ ലീല (65) രവി (72)ദമ്പതികൾക്കാണ് പരിക്കേറ്റത്. തിരുച്ചിറപ്പള്ളി - തിരുവനന്തപുരം ഇൻറർ സിറ്റി ട്രെയിനിൽ നിന്നാണ് ഇരുവരും വീണത്. പാറശാല പരശുവയ്ക്കലിന് സമീപത്തായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പാറശാല താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇരുവരും വീണതിനെതുടർന്ന് സഹയാത്രികർ ചെയിൻ വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. 25 മിനിറ്റോളം ട്രെയിൻ ഗതാഗതം നിർത്തിവെച്ചു.


അതേസമയം ലീലയെയും രവിയേയും കാണാനില്ലായെന്നുകാട്ടി നെടുമങ്ങാട് പോലീസിൽ മകൻ പരാതി നല്കയിരുന്നു. ഫെബ്രുവരി 20 വൈകിട്ട് മുതലാണ് ഇവരെ കാണാതായത്. നേരത്തെ തമിഴ്നാട്ടിൽ വാടയ്ക്ക് താമസിക്കുകയായിരുന്ന ഇവർ മൂന്ന് മാസം മുൻപാണ് പുലിപ്പാറയിലെ മകന്റെ വീട്ടിലേക്ക് എത്തിയത്. 20ന് വൈകിട്ട് സമീപത്ത് താമസിക്കുന്ന മകൾ എൽ രഞ്ജുവിന്റെ വീട്ടിലേക്ക് പോകുന്നെന്ന് പറഞ്ഞാണ് ഇവർ ഇറങ്ങിയത്.

മൊബൈൽ ഫോൺ വീട്ടിൽ ഉപേക്ഷിച്ചാണ് പോയത്. അതിനാൽ പൊലീസ് അന്വേഷണവും ഫലം കാണുന്നില്ല. വസ്ത്രങ്ങൾ ഉൾപ്പെടെ ഇവരുടെ സാധനങ്ങൾ ഒന്നും കൊണ്ടുപോയിട്ടില്ലെന്ന് മകൻ പറഞ്ഞു. ബന്ധുക്കളുടെ വീട്ടിലും തമിഴ്നാട്ടിലും അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചിട്ടില്ല. നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് ഇവരെ കണ്ടെത്തിയത്.


 
  


    
    

    




Post a Comment

0 Comments