Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ചിട്ടി നടത്തി വഞ്ചിച്ച കേസിലെ ഒന്നാം പ്രതി കോടതിയിൽ കീഴടങ്ങി

നെടുമങ്ങാട്: ചിട്ടി നടത്തി വഞ്ചിച്ച കേസിലെ ഒന്നാം പ്രതി കോടതിയിൽ കീഴടങ്ങി. വേട്ടമ്പള്ളി മുറിയിൽ ഇര്യനാട് ഉത്രം വീട്ടിൽ കൃഷ്ണകുമാർ (51) ആണ് നെടുമങ്ങാട് കോടതിയിൽ കീഴടങ്ങിയത്.
 

2018-2020 കാലഘട്ടത്തിൽ ഇയാൾ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നെടുമങ്ങാട് യൂണിറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചുവന്ന സമയം വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പേരിൽ പരസ്പര സഹായനിധി ചിട്ടി നടത്തി വ്യാപാരികളിൽ നിന്നും പണം കൈപ്പറ്റിയശേഷം പണം തിരികെ നൽകാതെ വഞ്ചിച്ചതിനാണ് ഇയാൾക്കെതിരെ നെടുമങ്ങാട് പോലീസ് കേസെടുത്തത്. നെടുമങ്ങാട് വ്യാപാരസ്ഥാപനം നടത്തിവന്ന അഷ്റഫ് എന്നയാളിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെ പോലീസ് പിടിയിലാവുമെന്ന ഘട്ടത്തിലാണ് ഇയാൾ കഴിഞ്ഞ 10-ാം തിയതി കോടതിയിൽ കീഴടങ്ങിയത്. കേസിലെ കൂടുതൽ പ്രതികൾ അറസ്റ്റിലാവാനുണ്ട്.












 
  


    
    

    




Post a Comment

0 Comments