Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നെടുമങ്ങാട് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

നെടുമങ്ങാട്: നെടുമങ്ങാട് പ്രദേശങ്ങളിൽ നിന്ന് 38 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ. നെടുമങ്ങാട്, വാളിക്കോട്, പത്താംകല്ല്, അഴീക്കോട്, അരുവിക്കര, വെള്ളനാട്, എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്.


വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്തെ വിവിധ വ്യാപാര സ്ഥലങ്ങളിൽ വ്യാപകമായി നിരോധിച്ച പുകയില ഉത്പന്നങ്ങൾ വില്പന നടത്തുന്നതായി വിവരം ലഭിച്ച നെടുമങ്ങാട് എക്സൈസ് സംഘം പരിശോധന നടത്തുകയായിരുന്നു. 38kg പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയും 128 സിഒടിപിഎ കേസുകളിലായി 25600/- രൂപ പിഴ ഈടാക്കി.

Post a Comment

0 Comments