വർക്കല: ഹെലിപ്പാഡിനു സമീപം മംഗ്ലാവ് മുക്കിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ഇന്നലെ രാത്രി നടന്ന അപകടത്തിൽ ഇടവ വെൺകുളം കുരുവിള ഉഷസ്സിൽ അനന്തപത്മനാഭൻ (21), കാപ്പിൽ കണ്ണമൂട് അമ്മു ഭവനിൽ ബൈജു (52) എന്നിവരാണ് മരിച്ചത്. അമിത വേഗത്തിൽ സഞ്ചരിച്ച ബൈക്ക് എതിർദിശയിൽ വന്ന ബൈജുവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഡയറി ഡവലപ്‌മെന്റ് ഡിപ്പാർട്ട്മെന്റിൽ സീനിയർ ക്ലർക്ക് ആണ് ബൈജു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.