Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

അമ്മാവൻ പാറയും റവന്യൂ ഭൂമിയും കയ്യേറാനുള്ള നീക്കത്തിനെതിരെ ബഹുജന മാർച്ച്

അമ്മാവൻ പാറയും റവന്യൂ ഭൂമിയും കയറാനുള്ള

നെടുമങ്ങാട്: നഗരസഭയിലെ ചിറക്കാണി വാർഡിലെ അമ്മാവൻ പാറയും റവന്യൂ ഭൂമിയും കയ്യേറാനുള്ള വട്ടപ്പാറ എസ് യു ടി ആശുപത്രി മാനേജ്മെന്റ് നീക്കത്തിനെതിരെ സിപിഎമ്മിന്റെ നേതൃത്വത്തിൽ ബഹുജന മാർച്ച് സംഘടിപ്പിച്ചു. പുറമ്പോക്ക് ഭൂമി കയ്യേറ്റം തിരിച്ചു പിടിക്കുക, ഭൂമിയിലെ മരം മുറിച്ചവർക്കെതിരെ നടപടി സ്വീകരിക്കുക, റവന്യു ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സിപിഐഎം നെടുമങ്ങാട് ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ. ആർ ജയദേവൻ പരിപാടി ഉദ്ഘാടനം ചെയ്തു.


സിപിഐഎം പൂവത്തൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ ആയിരുന്നു സമരം സംഘടിപ്പിച്ചത്. നൂറിലധികം പ്രദേശവാസികൾ പരിപാടിയിൽ പങ്കെടുത്തു. സിപിഐഎം ഏരിയ കമ്മിറ്റി അംഗം എസ് എസ് ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ പൂവത്തൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ മധു സ്വാഗതവും നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി എസ് ശ്രീജ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ഹരികേശൻ നായർ, കൗൺസിലർ സതീശൻ എന്നിവർ സംസാരിച്ചു. ചിറക്കാണി വാർഡ് കൗൺസിലർ അഖിൽ നന്ദി പറഞ്ഞു.


 
  


    
    

    




Post a Comment

0 Comments