ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാല 17.02.2022 വ്യാഴാഴ്ച രാവിലെ 10.50 ന് ക്ഷേത്ര പണ്ടാര അടുപ്പിൽ തീ കത്തിച്ച് പൊങ്കാല അർപ്പണം ആചാരപൂർവ്വം നടത്തുന്നതാണ്. ഭക്തജനങ്ങൾക്ക് സമയക്രം പാലിച്ച് അവരവരുടെ ഭവനങ്ങളിൽ പൊങ്കാല അടുപ്പ് തയ്യാറാക്കി നിവേദ്യം ഭക്തിപൂർവ്വം ദേവിക്ക് സമർപ്പിക്കാവുന്നതാണ്.
എന്നാൽ പ്രസ്തുത പൊങ്കാല സമർപ്പണം പൊതുനിരത്തിലേയ്ക്കോ പൊതുസ്ഥലങ്ങളിലേയ്ക്കോ വ്യാപിക്കാതെ ശ്രദ്ധിക്കേണ്ടതാണ്. ഭക്തജനങ്ങൾക്ക് പൊങ്കാല ദിവസം ഓൺലൈൻ വഴിയോ നേരിട്ടോ പണമടച്ച് ക്ഷേത്രത്തിൽ വഴിപാടായി പൊങ്കാല നടത്താവുന്നതാണ്. ഉച്ചയ്ക്ക് 1.20 തന്നെ പൊങ്കാല നിവേദിക്കുകയും ചെയ്യുന്നതാണ്.
അന്നുരാത്രി തന്നെ ദേവിയുടെ പുറത്തെഴുന്നള്ളത്ത് കഴിഞ്ഞ് ഫെബ്രുവരി 18-ാം തീയതി വെള്ളിയാഴ്ച രാത്രി നടക്കുന്ന കുരുതിതർപ്പണത്തോടുകൂടി ഉത്സവം സമാപിക്കുന്നു ക്ഷേത്രത്തിലെ കാപ്പുകെട്ട് കുടിയിരുത്തൽ മുതൽ കുരുതി തർപ്പണം വരെയുള്ള എല്ലാ ചടങ്ങുകളും ക്ഷേത്രാചാര പ്രകരം നടത്തുന്നതാണ് വാർത്ത സമ്മേളത്തിൽ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.