Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ആര്യനാട്ട് അമിത വേഗതയിലെത്തിയ ബൈക്ക് പിക്കപ്പ് വാനിലേക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു

ആര്യനാട്: ബൈക്ക് നിയന്ത്രണംവിട്ട് പിക്കപ്പ് വാനിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. ആര്യനാട് ചേരചള്ളി സ്വദേശി ഹരീഷാണ് (28 ) മരിച്ചത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ആര്യനാട് താന്നിമൂട്ടിൽ അമിത വേഗതയിലെത്തിയ ബൈക്ക് വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന പിക്കപ്പ് വാനിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. യുവാവും ബൈക്കും ലോറിക്കടിയിലേക്ക് പോകുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പെയിന്റിങ് തൊഴിലാളിയായിരുന്നു ഹരീഷ്. പിതാവ്: ജ്ഞാനദാസ്. മാതാവ്: ഉഷ, സഹോദരന്‍: അനീഷ്.




 
  


    
    

    




Post a Comment

0 Comments