Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കന്യാസ്ത്രീകൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് ഒരാൾ മരിച്ചു




വെഞ്ഞാറമൂട്: കന്യാസ്ത്രീകൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് ഒരാൾ മരിച്ചു. പോങ്ങുംമൂട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഡോട്ടഴ്സ് ഓഫ് മേരി സഭയിലെ സിസ്റ്റർ ഗ്രേസ് മാത്യുവാണ് (55) മരിച്ചത് . ഒപ്പമുണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു. സിസ്റ്റർ എയ്ഞ്ചൽ മത്യൂ, സിസ്റ്റർ അനുപമ സിസ്റ്റർ എഡിയാ , കാർ ഓടിച്ചിരുന്ന ഫാദർ അരുൺ എന്നിവർക്കാണ് പരുക്കേറ്റത്. തൃശ്ശൂരിൽ നിന്നും നെടുമങ്ങാട്ടേയക്ക് വരുന്നതിനിടയിൽ പിരപ്പൻകോട് വച്ചാണ് അപകടം. ഇന്ന് പുലർച്ചെ 4 മണിക്കായിരുന്നു സംഭവം. പരുക്കേറ്റവരെ തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
 
  


    
    

    




Post a Comment

0 Comments