Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ബഹളം വച്ചയാളെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ നെടുമങ്ങാട് എസ്.ഐക്ക് പരിക്ക്

നെടുമങ്ങാട്: ലോട്ടറിക്കടയില്‍ കയറി ബഹളം വച്ചയാളെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ നെടുമങ്ങാട് എസ്.ഐ സുനില്‍ ഗോപിക്ക് പരിക്ക്. സുനില്‍ ഗോപിയുടെ വലതുകൈ വിരലുകള്‍ക്കാണ് പരിക്കേറ്റത്.


കഴിഞ്ഞ ദിവസം വൈകിട്ട് 6 ഓടെയാണ് സംഭവം. നെടുമങ്ങാട് ബിവറേജിന് മുന്നില്‍ ലോട്ടറി വില്പന നടത്തുന്ന രാജലക്ഷ്മിയെ നെടുമങ്ങാട് പേരുമല സ്വദേശി ഷാഫി മദ്യപിച്ച്‌ അസഭ്യം പറയുകയായിരുന്നു. തുടര്‍ന്ന് രാജലക്ഷ്മി വിവരമറിയിച്ചതു പ്രകാരം സ്ഥലത്തെത്തിയ എസ്.ഐയെ കണ്ടപ്പോള്‍ ഷാഫി ആക്രമണകാരിയായി. എസ്ഐ ഇയാളെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ ഇടുപ്പില്‍ കരുതിയ കത്തിയെടുത്ത് വീശുകയായിരുന്നു.

ഷാഫിയുടെ കൈയില്‍ നിന്ന് കത്തി പിടിച്ച്‌ വാങ്ങുന്നതിനിടെയാണ് എസ്.ഐയുടെ കൈവിരലുകള്‍ക്ക് പരിക്കേറ്റത്. തുടര്‍ന്ന് മറ്റ് പൊലീസുകാര്‍ ചേര്‍ന്ന് ഇയാളെ കീഴ്പ്പെടുത്തി സ്റ്റേഷനില്‍ എത്തിച്ചു. ഇയാളെ കോടതിയിൽ ഹാജരാക്കി.



 
  


    
    

    




Post a Comment

0 Comments