Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വിതുരയിൽ കനിവ് 108 ആംബുലൻസിനുള്ളിൽ ജീവനക്കാരുടെ പരിചരണത്തിൽ യുവതിക്ക് സുഖ പ്രസവം

വിതുര: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ ജീവനക്കാരുടെ പരിചരണത്തിൽ യുവതിക്ക് സുഖ പ്രസവം. വിതുര മണ്ണാൻതല ഇരിഞ്ചയം ഞാറനീലി ഷനീസ ഭവനിൽ ഷൈനിൻ്റെ ഭാര്യ വർഷയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.


പ്രസവ വേദന അനുഭവപ്പെട്ടയുടനെ ബന്ധുക്കൾ വര്ഷയെ വിതുര താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് ഡോക്ടറുടെ നിർദേശപ്രകാരം ഉടൻ തന്നെ കനിവ് 108 ആംബുലൻസിൽ എസ്എടി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് വർഷ പ്രസവിച്ചത്.
 
  


    
    

    




Post a Comment

0 Comments