Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

യുവാവ് കിണറ്റിൽ വീണ് മരിച്ചു

ആര്യനാട്: യുവാവ് കിണറ്റിൽ വീണ് മരിച്ചു. കുളപ്പട കുന്നുംപുറത്ത് വീട്ടിൽ ആർ.ഷൈജു (32) കിണറ്റിൽ വീണ് മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. ശബ്ദം കേട്ട് ഓടിയെത്തിയ മാതാവ് ശാന്ത കിണറ്റിൽ നോക്കിയപ്പോൾ ആണ് വിവരം അറിയുന്നത്. ശാന്തയുടെ നിലവിളി കേട്ട് സമീപവാസികൾ ഓടി എത്തിയെങ്കിലും രക്ഷിക്കാനായില്ല. ഫയർഫോഴ്സ് കരക്കെത്തിച്ച മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


കുറച്ച് വർഷങ്ങളായി ഷൈജു മാനസിക പ്രശ്നങ്ങൾക്ക് ചികിത്സയിൽ ആയിരുന്നെന്ന് പെ‌ാലീസ് പറഞ്ഞു. രണ്ട് ദിവസം മുമ്പ് ഷൈജു കിണറ്റിൽ ചാടിയിരുന്നു. ഈ സമയം സമീപത്തെ വീട്ടിൽ ജോലിയ്ക്ക് എത്തിയവർ രക്ഷിച്ച് കരയ്ക്ക് കയറ്റുകയായിരുന്നു.

 
  


    
    

    




Post a Comment

0 Comments