ആര്യങ്കോട്: കഴിഞ്ഞ ദിവസം പകൽ ആര്യങ്കോട് പൊലീസ് സ്റ്റേഷനിലേക്ക് പെട്രോൾ ബോംബെറിഞ്ഞ കേസിൽ രണ്ടുപേർ പിടിയിൽ. വാഴിച്ചൽ കുട്ടമല വെളിയന്നൂർ കിഴക്കിൻകര തോടരികത്ത് വീട്ടിൽ അനന്തു(അച്ചു–20), കാട്ടാക്കട വാനറത്തല കിഴക്കുംകര പുത്തൻവീട്ടിൽ നിധിൻ(ടിട്ടു–20) എന്നിവരാണ് പിടിയിലായത്. ചെമ്പൂര് സ്കൂളിലെ വിദ്യാർഥിയെ കുത്തിപ്പരുക്കേൽപിച്ച കേസിൽ പൊലീസ് അനന്ദുവിന്റെയും സുഹൃത്തുക്കളുടെയും വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.
ഈ വിരോധത്തിലാണ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞതെന്നാണ് പ്രതികൾ പറഞ്ഞത്. ഇതിനിടെ ഇവരുടെ സുഹൃത്തും വിദ്യാർഥിയെ കുത്തിപ്പരുക്കേൽപിച്ച കേസിലെ പ്രതിയുമായ വാഴിച്ചൽ സ്വദേശി ശ്രീജിത്തിന്റെ വീട്ടിൽ 10 കഞ്ചാവ് ചെടികൾ പൊലീസ് കണ്ടെത്തി. ഇതിന് പ്രത്യേകം കേസെടുത്തു. പൊലീസിനെ കണ്ട് ശ്രീജിത്ത് ഓടി രക്ഷപ്പെട്ടു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.