കൂന്തളിൻ്റെ വായ് ഭാഗം തിമിംഗലം ധാരാളമായി കഴിക്കും. ഈ ഭാഗമാണ് വയറില്‍ ദഹനപ്രക്രിയയിലൂടെ രൂപാന്തരപ്പെട്ട് ആംബര്‍ഗ്രിസായി തിമിംഗലം പുറന്തള്ളുന്നത് എന്ന് പറയപ്പെടുന്നു. പുറന്തള്ളുമ്പോള്‍ അത് കൊഴുത്ത ഒരു വസ്തുവാണെങ്കിലും പിന്നീട് ഇത് കട്ടിയാകും. പിന്നീട് ഇത് തീരത്തടിയും. സുഗന്ധദ്രവ്യ മേഖലയിലാണ് ആംബര്‍ഗ്രിസിൻ്റെ പ്രധാന ഉപയോഗം. നല്ല സുഗന്ധം നല്‍കുന്നു എന്നതിലുപരി, പെര്‍ഫ്യൂം വേഗത്തില്‍ നിരാവിയായി പോകാതെ ഉപയോഗിക്കുന്നയാളുടെ തൊലിയില്‍ പറ്റിപിടിച്ച് കൂടുതല്‍ നേരം സുഗന്ധം നല്‍കാന്‍ ആംബര്‍ഗ്രിസ് കാരണമാകുന്നു.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.