Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വിതുരയിൽ ബാലികയെ പീഡിപ്പിച്ച ബന്ധുവായ പ്രതിക്ക് 27 വർഷം കഠിന തടവും 65,000 രൂപ പിഴയും

വിതുര: ആറാം വയസ്സ് മുതൽ പന്ത്രണ്ടാം വയസ്സ് വരെ ബാലികയെ പീഡിപ്പിച്ച ബന്ധുവായ പ്രതിക്ക് 27 വർഷം കഠിന തടവും 65,000 രൂപ പിഴയും വിധിച്ച്  നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി. ആനപ്പാറ നാരകത്തിൻകാല അറവലക്കരിക്കകം മഞ്ജു ഭവനിൽ പ്രഭാകരൻ കാണി(55)യ്ക്കാണു ജഡ്ജി എസ്.ആർ. ബിൽകുൽ ആണ് ശിക്ഷ വിധിച്ചത്. ഈ കാലയളവിൽ പല തവണ പ്രതി ലൈംഗിക പീഡനം നടത്തി. ബന്ധുവും അയൽവാസിയുമായ പ്രതി 2019 ൽ ആയിരുന്നു അവസാനമായി പീഡിപ്പിച്ചത്.


തിരിച്ചറിവില്ലാത്ത പ്രായത്തിൽ നടന്ന സംഭവം എന്താണെന്ന് അറിയാത്ത ബാലിക പുറത്തു പറഞ്ഞില്ല. എന്നാൽ പന്ത്രണ്ടാം വയസ്സിലെ സംഭവത്തിനു ശേഷം സ്കൂളിലെ ടീച്ചറോടു കാര്യങ്ങൾ പറഞ്ഞു. സ്കൂൾ കഴിഞ്ഞ് വീട്ടിലേക്കു പോകാൻ പേടിയാണെന്നു അധ്യാപികയോടു ബാലിക പറഞ്ഞതിനെ തുടർന്നാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. പിഴത്തുക മുഴുവനും ഇരയുടെ നഷ്ട പരിഹാരമായി നൽകണമെന്നും തുക നൽകാതിരുന്നാൽ 6 മാസം കൂടി കഠിന തടവ് അനുഭവിക്കേണ്ടി വരുമെന്നും കോടതി വിധിച്ചു.
നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി(പോക്സോ) സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സരിത ഷൗക്കത്തലി പ്രോസിക്യൂഷനു വേണ്ടി ഹാജരായി. വിതുര ഇൻസ്പെക്ടർ എസ്. ശ്രീജിത്ത്, സബ് ഇൻസ്പെക്ടർ വി. നിജാം എന്നിവർ അന്വേഷിച്ചു റിപ്പോർട്ട് നൽകിയ കേസിൽ 14 സാക്ഷികളെ വിസ്തരിച്ച ശേഷമാണു വിധി.
 
  


    
    

    




9

Post a Comment

0 Comments