Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വഴയിലയിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മൂന്നു വിദ്യാർത്ഥികൾ മരിച്ചു

വഴയില: വഴയിലയിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മൂന്നു വിദ്യാർത്ഥികൾ മരിച്ചു. ഇന്ന് വൈകിട്ട് നാലരയോടെ ആയിരുന്നു അപകടം. പ്ലസ് വൺ വിദ്യാർഥികളായ ബിനീഷ്, സ്റ്റെഫിൻ, മുല്ലപ്പൻ, എന്നിവരാണ് മരിച്ചത്.


വഴയില പെട്രോൾ പമ്പിനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. അമിതവേഗതയാണ് അപകടത്തിന് കാരണം. റോഡിൽ നിന്ന് കുറ്റിക്കാട്ടിലേക്ക് ഇടിച്ചു കയറി മരത്തിൽ ഇടിക്കുകയായിരുന്നു. ബൈക്കിന്റെ മുൻഭാഗം പൂർണമായും തകർന്നു. മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും മൂന്നു പേരും മരിച്ചിരുന്നു.

ലൈസൻസില്ലാതെയായിരുന്നു യാത്രയെന്നും ഒരു ബൈക്കിൽ 3 പേരെ കയറ്റിയാണ് യാത്ര ചെയ്തതെന്നും പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ബിനീഷും മുല്ലപ്പനും നെടുമങ്ങാട് പോയി സ്റ്റെഫിനേയും കൂട്ടി ബൈക്കിൽ വരികയായിരുന്നു എന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. കൂടുതൽ വിശദാംശങ്ങൾ പോലീസ് അന്വേഷണത്തിൽ മാത്രമേ അറിയാൻ കഴിയു. ബൈക്കിന്റെ ഉടമസ്ഥനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
  


    
    

    




9

Post a Comment

0 Comments