Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കഞ്ചാവ് വിൽപ്പന, കൊലപാതകം ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ടു പേരെ അറസ്റ്റ് ചെയ്തു

കാട്ടാക്കട: കഞ്ചാവ് വിൽപ്പന, കൊലപാതകം ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ടു പേരെ മാറനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൊറ്റംപള്ളി സ്വദേശി വിപിൻകുമാർ എന്ന വിജീഷ്(32), മാരനല്ലൂർ തൂങ്ങാംപാറ ഹരിജൻ കോളനിയിൽ അജിത് ലാൽ എന്ന ജോയ്റോസ് (30) എന്നിവരാണ് പിടിയിലായത്. വിപിൻ കുമാറിന്റെ പേരിൽ കഞ്ചാവ് കേസുകളും അടിപിടി കേസുകളും, അജിത് ലാലിന്റെ പേരിൽ കൊലപാതക കേസും കഞ്ചാവ് കേസുകളും നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു.


വിപിൻകുമാറിന്റെ കൊറ്റംപള്ളിയിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഒരു കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾക്ക് കഞ്ചാവ് നൽകിയ അജിത് ലാലിനെ തൂങ്ങാംപാറ ഹരിജൻ കോളനിയിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.


 
  


    
    

    




Post a Comment

0 Comments