Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

താലൂക്, വില്ലേജ് ഓഫീസുകൾ നാളെയും പ്രവർത്തിക്കും

തിരുവനന്തപുരം: താലൂക്, വില്ലേജ് ഓഫീസുകൾ നാളെയും(ഞായർ) പ്രവർത്തിക്കും. കൊവിഡ് ധനസഹായ വിതരണം വേഗത്തിലാക്കാൻ ആണ് അവധി ദിവസമായ നാളെയും തുറന്ന് പ്രവർത്തിക്കുന്നത്. ട്രഷറികളും നാളെ തുറന്ന് പ്രവർത്തിക്കും. കൊവിഡ് ബാധിച്ച് മരണപ്പെട്ടതായി സർക്കാർ പ്രഖ്യാപിച്ചതിൽ അപേക്ഷ സമർപ്പിക്കാനുള്ളവർ എത്രയും വേഗം വില്ലേജ് ഓഫീസിലെത്തി അപേക്ഷ സമർപ്പിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് പ്രത്യേക കാമ്പയിൻ നടത്താൻ ചീഫ് സെക്രെട്ടറി നിർദേശം നൽകിയിരുന്നു.


 
  


    
    

    




Post a Comment

0 Comments