തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് വൈദ്യുതി ബോർഡ് ഓഫിസുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. അസിസ്റ്റൻറ് എൻജിനീയർ/സീനിയർ സൂപ്രണ്ട് തസ്തികയ്ക്ക് താഴെ ജീവനക്കാരിൽ മൂന്നിലൊന്ന് പേർക്ക് വർക്ക് ഫ്രം ഹോം ക്രമീകരണം ഏർപ്പെടുത്തി. ജനറേറ്റിങ് സ്റ്റേഷനുകളിലെയും സബ് സ്റ്റേഷനുകളിലെയും ജീവനക്കാർക്ക് കോവിഡ് ബാധ ഉണ്ടായാൽ നേരിടാൻ പകരം ജീവനക്കാരെ നിയമിക്കും. കസ്റ്റമർ കെയർ, എസ്.എൽ.ഡി.സി ഓഫിസുകളിലും ക്രമീകരണം ഏർപ്പെടുത്തും.
രോഗലക്ഷണമുള്ള ജീവനക്കാർക്ക് ഓഫിസ് മേധാവികൾ വർക്ക് ഫ്രം ഹോം അനുവദിക്കും. ഓഫിസുകളിൽ പ്രവേശിക്കുന്നതിന് മുമ്പ് ജീവനക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കും. യോഗങ്ങൾ കഴിവതും ഓൺലൈനായി മാത്രം നടത്തും. സന്ദർശകർക്കും കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. ഉപഭോക്താക്കൾ വൈദ്യുതി ബിൽ കഴിവതും ഓൺലൈനായി അടയ്ക്കണം. പരാതികൾ 1912ൽ അറിയിക്കണം. ചീഫ് പേഴ്സനൽ ഓഫിസർ കൺവീനറായ കോവിഡ് പ്രതിരോധ കമ്മിറ്റി ആഴ്ചയിൽ മൂന്നുതവണ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.