Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നന്ദിയോട്ട് കട കത്തി നശിച്ചു

നന്ദിയോട്: വട്ടപ്പൻകാട് ബിനീത് ഭവനിൽ ഓമനയുടെ വട്ടപ്പൻകാട്ടിലുള്ള പ്രൊവിഷനൽ സ്റ്റോർ കത്തി നശിച്ചു. പൂർണമായി കത്തി നശിച്ച കടയിൽ അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. രാത്രി ഒൻപതു മണിയോടെയാണു സംഭവം. ചെരുപ്പ്, സ്റ്റേഷനറി, പലവ്യഞ്ജനം അടക്കം എല്ലാവിധ സാധനങ്ങളും കടയിൽ ഉണ്ടായിരുന്നു. ഒന്നും മിച്ചമില്ല. ഷോർട്ട് സർക്യുട്ടാണെന്നു കരുതുന്നു. ഓമനയുടെ ഉപജീവന മാർഗമാണു അഗ്നിക്കിരയായത്.


 
  


    
    

    




Post a Comment

0 Comments