Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ബൈക്കിൽ ചുറ്റി നടന്ന് കഞ്ചാവ് വിൽപന നടത്തുകയായിരുന്ന രണ്ടുപേർ അറസ്റ്റിൽ

അരുവിക്കര: അരുവിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ ജങ്‌ഷനിലും പരിസരത്തും ബൈക്കിൽ ചുറ്റി നടന്ന് കഞ്ചാവ് വിൽപന നടത്തുകയായിരുന്ന രണ്ടുപേർ അറസ്റ്റിൽ. പാറശാല ഇടയ്‌ക്കോട് മാലിക്കോട് തട്ടാംവിളാകം വീട്ടിൽ എസ്. വിഷ്ണു(21), കൊല്ലം ജവഹർ ജം നിൽ സജീർ മൻസിലിൽ റ്റി മുഹമ്മദ് താരിക്ക്(23) എന്നിവരെയാണ് അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടിയം പൊലീസ് സ്റ്റേഷനിലെ പിടിച്ചുപറി കേസിലെ പ്രതിയാണ് മുഹമ്മദ് താരിക്ക് എന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


 
  


    
    

    




Post a Comment

0 Comments