Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ഐഎസ്ആര്‍ഒ ചെയര്‍മാനായി മലയാളി ശാസ്ത്രജ്ഞന്‍

ഐഎസ്ആര്‍ഒ ചെയര്‍മാനായി മലയാളി ശാസ്ത്രജ്ഞന്‍ ഡോ. എസ് സോമനാഥ് ചുമതലയേല്‍ക്കും. ആലപ്പുഴ തുറവൂര്‍ സ്വദേശിയായ ഡോ. എസ് സോമനാഥ് നിലവില്‍ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ ഡയറക്ടറാണ്.


ഡോ.കെ ശിവന്‍ വിരമിക്കുന്ന ഒഴിവിലാണ് സോമനാഥ് ചുമതലയേല്‍ക്കുന്നത്. എം.ജി.കെ മേനോന്‍, കെ കസ്തൂരിരംഗന്‍, മാധവന്‍ നായര്‍, രാധാകൃഷ്ണന്‍ എന്നിവരാണ് ഇതിന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ സ്ഥാനത്തെത്തിയ മലയാളികള്‍.
 
  


    
    

    




Post a Comment

0 Comments