ആനാട്: ആനാട് ഗ്രാമപഞ്ചായത്തിൽ കോവിഡ് വ്യാപനം വളരെ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ ടെസ്റ്റുകളോ ജീവൻരക്ഷാമരുന്നുകളോ ഇല്ലെന്ന് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് ആരോപിച്ചു. കോവിഡ് രോഗ ലക്ഷണം ഉള്ളവർ പ്രൈവറ്റ് ലാബുകളെ ആശ്രയിച്ച് ടെസ്റ്റ് നടത്തേണ്ട അവസ്ഥയിലാണ്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് കേരളത്തിലെ 102 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആക്കി മാറ്റിയതിൽ ഏകദേശം 35 ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിനു വേണ്ടി അടിസ്ഥാന സൗകര്യമൊരുക്കി ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഫാർമസിസ്റ്റ് ലാബ് ടെക്നീഷ്യൻ എന്നിവരെ ഉൾപ്പെടുത്തി ആനാടും കുടുംബാരോഗ്യ കേന്ദ്രമായി ഉൾപ്പെട്ടത്. അന്നത്തെ ഭരണസമിതി ഇൻസുലിനും വൃക്കരോഗികൾക്കുള്ള മരുന്നുമായി ഏകദേശം രണ്ടര ലക്ഷം രൂപ അധികമായി പ്രത്യേകം മാറ്റിവെക്കുകയും മരുന്നിനും ആരോഗ്യ മേഖലകളിലെ മറ്റാവശ്യങ്ങൾക്കുമായി നല്ല തുക മാറ്റി വയ്ക്കുകയും മരുന്നിനു ക്ഷാമമില്ലാത്ത അവസ്ഥയിലും കൊണ്ടുപോയി ഉണ്ടായിഎങ്കിൽ ഇന്ന് ഇതൊരു നാഥനില്ലാക്കളരിയായി ഒരു ഭരണസമിതി ഉണ്ടോ എന്ന് അറിയാത്ത അവസ്ഥയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി കടന്നു പൊയ്ക്കൊണ്ടിരിക്കുബോൾ ആന്റിജൻ ടെസ്‌റ്റോ ആർ ടി പി സി ആർ ടെസ്‌റ്റോ ആനാട് ഇല്ല പകരം ആനാട്ടുള്ള സാധാരണക്കാരായ ആൾക്കാർക്ക് മുന്നൂറും അഞ്ഞൂറും രൂപ മുടക്കി നെടുമങ്ങാട് പ്രൈവറ്റ് ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ആറ് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി കൊണ്ട് മുന്നോട്ടു പോയിരുന്നു.

എല്ലാ തരത്തിലുള്ള ജീവിതശൈലി രോഗം ഉൾപ്പെടെ ഉള്ള രോഗങ്ങളുടെ മരുന്നും അന്ന് ലഭ്യമായിരുന്നു, പക്ഷേ ഇന്ന് ജനങ്ങളെ വെല്ലുവിളിക്കുന്ന രീതിയിൽ ആണ് ഭരണസമിതിയുടെ പോക്ക് എന്നും ആനാട് സുരേഷ് ആരോപിച്ചു. ഇൻസുലിൻ ഉൾപ്പെടെയുള്ള മരുന്നുകളും ദിവസങ്ങളായി ഇവിടെ ഇല്ലാത്തതും പ്രമേഹ ജീവിത ശൈലി രോഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് ഉള്ള മരുന്ന് ഇവിടെ ഇല്ലാത്തതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പുറത്തുനിന്നും വാങ്ങാൻ പറ്റാത്ത അവസ്ഥയിൽ ബുദ്ധിമുട്ടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യ മേഖലയെ അവഗണിക്കുന്ന ഭരണസമിതിയുടെ ഈ പോക്ക് മുന്നോട്ടുപോയാൽ പൊതു ജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ആനാട് സുരേഷ് അറിയിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.