തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ ബ്ലോക്കിലെ റെയ്ഡിൽ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി. അതീവ അപകടകാരികളായ തടവുകാരുടെ നിരീക്ഷണം സംബന്ധിച്ചും അതീവ സുരക്ഷാ ബ്ലോക്കിൽ നടത്തിയ റെയ്ഡ് സംബന്ധിച്ചും ലാഘവത്തോടെ പരുമാറുകയും ഇതിനെ തുടർന്ന് സെൻട്രൽ ജയിൽ സൂപ്രണ്ടിന് നൽകിയ വിശദീകരണത്തിൽ വിഷയങ്ങൾ ലഘൂകരിക്കുകയും കീഴുദ്യോഗസ്ഥരുടെയും തടവുകാരുടെയും സാന്നിധ്യത്തിൽ പ്രകോപനപരമായും ധിക്കാരത്തോടെയും പെരുമാറിയെന്നും ആരോപിച്ചാണ് നടപടി.
പ്രിസൺ ഓഫീസർമാരായ അനിൽകുമാർ, എ.വൈ ബോർലിങ് എന്നിവരെ യഥാക്രമം കണ്ണൂർ സെൻട്രൽ ജയിൽ, വിയ്യൂർ അതീവ സുരക്ഷാ ജയിൽ എന്നിവിടങ്ങളിലേക്കും റെയ്ഡിൽ കണ്ടെത്തിയ നിരോധിത വസ്തുക്കൾ സംബന്ധിച്ച് തൃപ്തികരമല്ലാത്ത വിശദീകരണം നൽകിയ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ എം.എസ് ഗിരീഷ് കുമാറിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്കുമാണ് സ്ഥലം മാറ്റിയത്. കൂടുതൽ അന്വേഷണത്തിന് ദക്ഷിണ മേഖല ജയിൽ ഡി.ഐ.ജിക്ക് ചുമതല നൽകിയതായും ജയിൽ ഡി.ജി.പി ഷെയ്ക് ദർവേഷ് സാഹിബ് അറിയിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.