Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

എല്ലാ മേഖലയിലും വികസനമെത്തിക്കുക എന്നതാണ് പൊതുമരാമത്ത് വകുപ്പ് ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

പുല്ലമ്പാറ: എല്ലാ മേഖലയിലും വികസനമെത്തിക്കുക എന്നതാണ് പൊതുമരാമത്ത് വകുപ്പ് ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പുല്ലമ്പാറ പഞ്ചായത്തിലെ മീന്‍മൂട് പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി പുതിയ റോഡുകള്‍ നിര്‍മിക്കുന്നതിനും നവീകരിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കുകമായി കോടിക്കണക്കിന് രൂപയാണ് വകയിരുത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.



നൂറ്റാണ്ടുകൾ പഴക്കമുള്ള മീൻമൂട് പാലം പൊളിച്ചിട്ടാണ് 5 കോടി 80 ലക്ഷം രൂപ ചിലവാക്കി പാലവും, പാലത്തിന് ഇരുവശവും അപ്രോച്ച് റോഡും നിർമ്മിച്ചിരിക്കുന്നത്. ഡി.കെ. മുരളി എം.എല്‍.എ അധ്യക്ഷനായ ചടങ്ങിൽ പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്‍റ്​ പി.വി. രാജേഷ്, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ജി. കോമളം, തുടങ്ങിയ പ്രമുഖരും പങ്കെടുത്തു.
 
  


    
    

    




9

Post a Comment

0 Comments