നെയ്യാറ്റിന്‍കര: പൊലീസ് സ്റ്റേഷന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെയാണ് പെട്രോള്‍ ബോംബെറിഞ്ഞത്. രാവിലെ 11 മണിക്കാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ രണ്ട് പേരാണ് ബോംബെറിഞ്ഞതെന്നാണ് പ്രാഥമിക റിപ്പോർട്ട്. സ്റ്റേഷന് മുന്നിലുണ്ടായിരുന്ന ജീപ്പിന്‍റെ ചില്ലുകള്‍ തകര്‍ത്ത അക്രമികൾ ബിയര്‍ കുപ്പിയില്‍ പെട്രോള്‍ നിറച്ച് കത്തിച്ച് എറിയുകയായിരുന്നു. മറ്റൊരു കുപ്പി കൂടി എറിഞ്ഞെങ്കിലും ഇതിന് തീപിടിച്ചില്ല.
സ്ഥലത്ത് പൊലീസുകാര്‍ എത്തുമ്പോഴേക്കും പ്രതികള്‍ ബൈക്കില്‍ സ്ഥലംവിട്ടിരുന്നു. ഇവർക്ക് പിറകെ ദീർഘാദൂരം പൊലീസ് പിന്തുടര്‍ന്നെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല. സ്ഥലത്തെ സി സി ടി വി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.