Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയയാളെ പോലീസ് അറസ്റ്റുചെയ്തു

ആറ്റിങ്ങൽ: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയയാളെ പോലീസ് അറസ്റ്റുചെയ്തു. ബാലരാമപുരം നെല്ലിവിള പുതുവൽ പുത്തൻവീട്ടിൽ അച്ചു കൃഷ്ണ(21)നെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റു ചെയ്തത്.


ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം ബസ് കാത്ത് നിന്ന മാധ്യമ പ്രവർത്തകയോട് യുവാവ് മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച ശേഷം മോശമായി പെരുമാറുകയായിരുന്നു. പ്രതിയെ മാധ്യമപ്രവർത്തകയും നാട്ടുകാരും ഓടിച്ചിട്ട് പിടിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്


 
  


    
    

    




Post a Comment

0 Comments