പോത്തൻകോട്: ഉഗ്രൻ സ്ഫോടനശേഷിയുള്ള പടക്കെറിഞ്ഞ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. കരിക്കകം സ്വദേശികളായ ഹരികൃഷ്ണൻ (28), സാമുവൽ ജോയി (20) എന്നിവരെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച അർധരാത്രി ഉളിയാഴ്ത്തുറ കൈതക്കുഴി ഷാലു ഭവനിൽ രാജേന്ദ്രന്‍റെ വീടിന് നേരെയാണ് അക്രമണം നടന്നത്. രാജേന്ദ്രന്‍റെ മകൻ ഷാലുവിനോട് പണം ചോദിച്ചിട്ട് നൽകാത്തതിനുള്ള വൈരാഗ്യമാണ് പടക്കമേറിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തിനുശേഷം ഒളിൽ പോയ പ്രതികളെ പോത്തൻകോട് എസ്.എച്ച്.ഒ ശ്യാം, എസ്.ഐ വിനോദ് വിക്രമാദിത്യൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരായ ഹക്കിം, ജിഹാനിൽ, രതീഷ്, ദിനേശ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.