നെടുമങ്ങാട് മുനിസിപ്പാലിറ്റിയില്‍ പേരുമല, പറമുട്ടം, പത്താംകല്ല് വാര്‍ഡുകളിലെ താമസക്കാര്‍ പട്ടയം കിട്ടുന്നതിനുവേണ്ടി കഴിഞ്ഞ 25വര്‍ഷക്കാലമായി താലൂക്കാഫീസുകളിലും വില്ലേജാഫീസുകളിലും അപേക്ഷകള്‍ നല്‍കിവരികയായിരുന്നു. അതില്‍ 30 പേരുടെ അപേക്ഷകളിന്മേല്‍ മാത്രമാണ് താലൂക്കാഫീസില്‍ നടപടികള്‍ സ്വീകരിച്ചുവരുന്നത്. പ്രദേശങ്ങളില്‍ താമസിക്കുന്നവരും പട്ടയം കിട്ടാനുള്ളവരുമായ മുഴുവന്‍ പേരുടേയും അപേക്ഷകള്‍ മന്ത്രി ജി.ആര്‍.അനില്‍ നേരിട്ടെത്തി കൈപ്പറ്റി. 75-ലേറെ അപേക്ഷകള്‍ ഇതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ചു. മുഴുവൻ അപേക്ഷകളും സമയബന്ധിതമായി പരിശോധിച്ച് പട്ടയം ലഭ്യമാകുന്നതിനായി നടപടി സ്വീകരിക്കാൻ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ മന്ത്രി ചുമതലപ്പെടുത്തി. അപേക്ഷ നല്‍കാന്‍ ആരെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ തഹസില്‍ദാര്‍ക്ക് നേരിട്ട് അപേക്ഷകള്‍ നല്‍കാമെന്നും അതിന്മേല്‍ നടപടി ഉണ്ടാകുമെന്നും മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.