Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ടിനെ അത്യാഹിത വിഭാഗത്തിന്റെ ചുമതലയിൽ നിന്ന് നീക്കം ചെയ്തു

തിരുവനന്തപുരം: കൃത്യവിലോപം വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ടിനെതിരേ നടപടി. ഡോ. എസ് എസ് സന്തോഷിനെ ചുമതലയിൽ നിന്ന് നീക്കം ചെയ്തു. അത്യാഹിത വിഭാഗത്തിന്റെ ചുമതലയിൽ നിന്നാണ് നീക്കം ചെയ്തത്.


മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. ചുമതലകളിൽ വീഴ്ച്ച വരുത്തിയതിനെ തുടർന്നാണ് നടപടിയെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. പ്രവർത്തനത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരേ നടപടി ഉണ്ടാകുമെന്ന് നേരത്തെ മെഡിക്കൽ കോളജിൽ മിന്നൽ പരിശോധന വേളയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരുന്നു. അത്യാഹിത വിഭാഗത്തിൻറെ അധിക ചുമതല ആർഎംഒ ഡോ. മോഹൻ റോയ്ക്ക് നൽകിയതായി അധികൃതർ അറിയിച്ചു.

 
  


    
    

    




Post a Comment

0 Comments