Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വീടുകയറി അക്രമം നടത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിലായി

മാറനല്ലൂർ: അരുവിക്കരയിൽ വീടുകയറി അക്രമം നടത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിലായി. അരുവിക്കര സാജു നിവാസിൽ സാജു(40) ആണ് പിടിയിലായത്. കഞ്ചാവ് കേസുകളിൽ പിടിക്കപെപട്ട് ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു. ഇയാൾ വില്പനക്കായി ഒളിച്ചുസൂക്ഷിച്ച കഞ്ചാവ് എടുത്തുമാറ്റിയെന്നാരോപിച്ച് അരുവിക്കര കണ്ണേറ് പുത്തൻവീട്ടിൽ ശംഭു (42)വിനെ ഇയാൾ വീടുകയറി അക്രമിക്കുകയും തലക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. സംഭവശേഷം കടന്നുകളഞ്ഞ ഇയ്യാളെ മാറനല്ലൂർ സിഐ തൻസീം അബ്ദുൾ സമദിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുകയായിരുന്നു.


Read More... പോലീസ് ജീപ്പ് തകർക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിലെ ഒരു പ്രതികൂടി പിടിയിലായി

  


    
    

    




Post a Comment

0 Comments