Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

റോഡിൽ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളിയയാളെ അറസ്റ്റ് ചെയ്തു

കിളിമാനൂർ: റോഡിൽ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ മാസം നെല്ലിക്കുന്ന് മുതൽ ചെമ്പകശ്ശേരി വരെയുള്ള ഭാഗത്ത് റോഡിലേക്ക് സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളിയതിനാണ് ഇയാളെ കിളിമാനൂർ പോലീസ് അറസ്റ്റുചെയ്തത്. കൊട്ടാരക്കര കേന്ദ്രീകരിച്ചുള്ള അമ്മു ഏജൻസിയുടെ വാഹനവും ഡ്രൈവറെയുമാണ് കസ്റ്റഡിയിൽ എടുത്തത്. ദൃക്സാക്ഷികൾ പ്രതിയെ തിരിച്ചറിഞ്ഞു. പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് അധികൃതർ നൽകിയ പരാതിയിലാണ് നടപടി.



 
  


    
    

    




Post a Comment

0 Comments