Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

മകരപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറു ജില്ലകളിൽ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്ന അവധി നാളത്തേക്ക് മാറ്റി

തിരുവനന്തപുരം: മകരപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറു ജില്ലകളിൽ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്ന അവധി നാളത്തേക്ക് മാറ്റി. തമിഴ്‌നാട്ടിൽ വെള്ളിയാഴ്ചയാണ് തൈപ്പൊങ്കൽ. ഇതനുസരിച്ചാണ് സംസ്ഥാനത്ത് തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ നൽകിയ അവധിയിൽ മാറ്റം വരുത്തിയത്.


തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് തൈപ്പൊങ്കൽ അവധിയുള്ളത്. ഈ ആറ് ജില്ലകളിൽ ശനിയാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരുന്നത്. അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേരള മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. കേരളത്തിലെ തമിഴ് പ്രൊട്ടക്ഷൻ കൗൺസിലും അവധി മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റുന്നത്. ശനിയാഴ്ച പ്രവർത്തി ദിനമായിരിക്കും.


അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരള സർവകലാശാല നാളെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. എന്നാൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജനുവരി 14 ന് നടത്താൻ നിശ്ചയിച്ച പിഎസ്‌സി അഭിമുഖങ്ങൾക്ക് മാറ്റമില്ല. ഇടുക്കി കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നാളെ നടത്താൻ നിശ്ചയിച്ചിരുന്ന കേരള വനിത കമ്മിഷൻ സിറ്റിങിനും മാറ്റമുണ്ടാവില്ല.
 
  


    
    

    




Post a Comment

0 Comments