Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

യാത്രക്കാരുടെ ആവശ്യാനുസരണം സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: വരുന്ന രണ്ട് ഞായറാഴ്ചകളില്‍ യാത്രക്കാരുടെ ആവശ്യാനുസരണം സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ഞായറാഴ്ച അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.


പ്രധാനറൂട്ടുകള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി എംഡി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ജനുവരി 23, 30 (ഞായറാഴ്ച) തിയതികളില്‍ അവശ്യ സര്‍വിസുകള്‍ മാത്രം അനുവദിച്ചാല്‍ മതിയെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചിരുന്നു.

അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴു മുതല്‍ ഒമ്പത് വരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. ഹോട്ടലുകളില്‍ പാര്‍സര്‍ സര്‍വീസുകള്‍ മാത്രമാണ് അനുവദിക്കുക. ഇത് രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പത് വരെ മാത്രമായിരിക്കും.


 
  


    
    

    




Post a Comment

0 Comments