2018 ജനുവരി മാസം 5 തിയതി ബോണക്കാട് കുരിശുമലയിലേക്ക് പോയ ആയിരകണക്കിന് വിശ്വാസികളെ പോലീസ്, ഫോറസ്ററ് ഉദ്യോഗസ്ഥരും, സാമൂഹ്യവിരുദ്ധരും ചേർന്ന് ക്രൂരമായി മർദിക്കുകയും 20 ഓളം കേസുകൾ ചുമത്തുകയും ചെയ്ത ആ കരിദിനത്തിനെതിരെ കെഎൽസിഎ രൂപത സെക്രട്ടറി ജോൺ സുന്ദർ രാജിന്റെ അധ്യക്ഷതയിൽ ബോണക്കാട് കുരിശുമല റെക്ടർ വെരി. റവ. ഫാ. എസ്എം അനിൽ കുമാർ ഉത്ഘാടനം ചെയ്തു.
മുഖ്യസന്ദേശം വെരി.റവ. ഫാ. സിറിൽ ഹാരിസ് (നെടുമങ്ങാട് ഫെറോന വികാരി )കട്ടയ്ക്കാട് ഫൊറോന വികാരി വെരി. റവ. ഫാ. റോബർട്ട് വിൻസെന്റ് എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. രാജേന്ദ്രൻ കരകുളം,ബൈജു തെന്നൂർ, സെബാസ്റ്റ്യനോസ് ചുള്ളിമാനൂർ, അഗസ്റ്റിൻ വർഗീസ്, ശോഭനൻ നെടുമങ്ങാട്, ആർ വിജയകുമാർ ചുള്ളിമാനൂർ, ഷിബു ചുള്ളിമാനൂർ, രതീഷ് മാന്നൂർകോണം, വിമല തുടങ്ങിയവർ സംസാരിച്ചു.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.