തിരുവനന്തപുരം: വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തിരഞ്ഞെടുത്ത മാർക്കറ്റുകളുടെ ആധുനികവൽക്കരണത്തിന് കിഫ്ബി ഫണ്ടിൽ നിന്നും 100 കോടി രൂപ അനുവദിച്ചതായി തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഇത് പ്രകാരം അഞ്ച് പദ്ധതികൾക്ക് ഭരണാനുമതി നൽകിയതായും മന്ത്രി പറഞ്ഞു.
ഇരിഞ്ചയം മുനിസിപ്പൽ മാർക്കറ്റ്, കോട്ടക്കൽ നഗരസഭ മാർക്കറ്റ്, കാലടി ഗ്രാമപഞ്ചായത്ത് മാർക്കറ്റ്, വടക്കാഞ്ചേരിയിൽ അത്താണി, ഓട്ടുപാറ മാർക്കറ്റുകൾ, ആലുവ തോട്ടക്കാട്ടുകരയിൽ മിനി മാർക്കറ്റ് എന്നിവയ്ക്കാണ് ഭരണാനുമതി നൽകിയതെന്ന് മന്ത്രി വ്യക്തമാക്കി.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.