Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വാഹനാപകടത്തെ ചൊല്ലി തർക്കം; നാലംഗ സംഘം അറസ്റ്റിൽ

പള്ളിക്കൽ: വാഹനാപകടത്തെ ചൊല്ലിയുള്ള തർക്കത്തിൽ കാറിൽ വന്ന കുടുംബത്തെ ക്രൂരമായി ആക്രമിച്ച നാലംഗ സംഘത്തെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. മടവൂർ മാങ്കോണം സ്വദേശികളായ മഹേഷ് (23), മധു (50), കുമാർ (62), അനിരുദ്ധൻ (50) എന്നിവരെയാണ് പള്ളിക്കൽ പൊലീസ് അറസ്റ്റു ചെയ്തത്.

 

ഈ മാസം പതിമൂന്നാം തീയതി രാത്രി പത്തരയോടെ മാങ്കോണം ജംഗ്ഷനിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികൾ സഞ്ചരിച്ചിരുന്ന കാർ മാങ്കോണത്ത് വെച്ച് പെരിങ്ങമല ജവഹർ കോളനിയിലെ തഹാനി മനസ്സിലിൽ ആഷിക് മുഹമ്മദ് (23) ഓടിച്ചിരുന്ന കാറിൽ തട്ടുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ആഷിക്കിനെ കാറിലുണ്ടായിരുന്ന നാല് പ്രതികളും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനം തടയാൻചെന്ന ഹൃദ്രോഗിയായ ആഷിക്കിനെയും പിതാവിനെയും സഹോദരിയെയും പ്രതികൾ ആക്രമിച്ചു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി. ഇതിനെതുടർന്ന് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പള്ളിക്കൽ പോലീസ് പരിക്കേറ്റ ആഷിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത് പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്നും നിരവധി കേസുകളിലെ പ്രതികളാണ് ഇവർ എന്നും പള്ളിക്കൽ പോലീസ് അറിയിച്ചു.

പള്ളിക്കൽ സിഐ ശ്രീജിത്ത് പിയുടെ നേതൃത്വത്തിൽ എസ്ഐ സഹിൽ എസ് സി പി ഒമാരായ മനോജ്, രാജീവ് സിപിഒമാരായ ബിനു, സിയാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റു ചെയ്ത പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
 
  


    
    

    




Post a Comment

0 Comments