Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വിൽപനക്ക്​ കഞ്ചാവുമായി പോയ രണ്ടുപേരെ എക്സൈസ് അറസ്റ്റു ചെയ്തു

ആറ്റിങ്ങൽ: വിൽപനക്ക്​ കഞ്ചാവുമായി പോയ രണ്ടുപേരെ ആറ്റിങ്ങലിൽ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. കരിച്ചയിൽ സ്വദേശി അജീഷ്, വർക്കല സ്വദേശി ബൈജു എന്നിവരാണ് അറസ്റ്റിലായത്. അജീഷിന്റെ കൈവശം 25 ഗ്രാം കഞ്ചാവും ബൈജുവിന്റെ കൈവശം 10 ഗ്രാം കഞ്ചാവുമാണ് ഉണ്ടായിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോയും ബൈക്കും കസ്റ്റഡിയിലെടുത്തു. മൊത്തക്കച്ചവടക്കാരനിൽനിന്ന് കഞ്ചാവ് വാങ്ങി വിൽപനനടത്തുന്ന സംഘത്തിൽപ്പെട്ടവരാണ് ഇവർ. കഞ്ചാവ് ഇവർക്ക്​ നൽകുന്നവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന്​ എക്സൈസ് സി.ഐ പി.എൽ. ഷിബു പറഞ്ഞു. പ്രിവന്റിവ് ഓഫിസർ അശോക് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ മനോജ്, വിനു, അജിത് കുമാർ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.


 
  


    
    

    




Post a Comment

0 Comments