Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പട്ടാപ്പകൽ ജുവലറിയിൽ മോഷണം; പ്രതികൾ പിടിയിൽ

നെടുമങ്ങാട്: കുപ്പക്കോണം സൂര്യ പാരഡൈസ് റോഡിലെ ജൂവലറിയിൽ നിന്നും ഗ്ലാസ് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന സ്വർണഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. ബീമാപള്ളി മണിക്യവിളാകം പുതുവൽ പുരയിടത്തിൽ നിന്നും കുമരിചന്ത പുതുക്കാട് കല്യാണമണ്ഡപത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് സിറാജ് (28), തൊളിക്കോട് തുരുത്തി ദാറുൾ നൂർ വീട്ടിൽ മുഹമ്മദ് റാഷിദ് (30), ബീമാപള്ളി ആസാദ് നഗർ നൂറുൽ ഇസ്ലാം അറബിക് കോളേജിന് സമീപം പുതുവൽ ഹൌസിൽ മുഹമ്മദ് അനീസ് (26) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.


കഴിഞ്ഞ പതിമൂന്നാം തിയതി ഉച്ചക്കായിരുന്നു സംഭവം. സ്വർണാഭരണം വാങ്ങാനെന്ന വ്യജേന ജുവലറിയിലെത്തിയ ഇവർ അരപവന്റെ സ്വർണകമ്മൽ ആവശ്യപ്പെടുകയും കമ്മൽ അവിടെ ഇല്ലാത്തതിനാൽ അടുത്ത കടയിൽ നിന്നും വാങ്ങി നൽകാൻ ആവശ്യപ്പെട്ടകയും കടക്കാരൻ ക്യഷ് കൗണ്ടർ പൂട്ടി കമ്മൽ വാങ്ങാൻ പോയ സമയം ഗ്ലാസ് കൗണ്ടർ ഇളക്കിമാറ്റി കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 17 ഗ്രാമോളം തൂക്കം വരുന്ന സ്വര്ഴണാഭരണങ്ങൾ മോഷ്ടിച്ചെടുക്കുകയായിരുന്നു.

ജുവലറി ഉടമ കൃഷ്ണൻ ആചാരിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് സമീപത്തെ സിസിടിവി ക്യാമറകളും മറ്റും പരിശോധിച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലയത്.

തിരുവനന്തപുരം റൂറർ ജില്ലാ പോലീസ് മേധാവി ഡോ. ദിവ്യ വി ഗോപിനാഥ് ഐപിഎസിന്ഴെറ നിർദേശാനുസരണം നെടുമങ്ങാട് ഡിവൈഎസ്പി സുൽഫിക്കറിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ, എസ് ഐമാരായ സുനിൽ ഗോപി, ഭുവനേന്ദ്രൻ നായർ, പോലീസുകാരായ സുരേഷ് ബാബു, അനൂപ്, സാജുമോൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
 
  


    
    

    

Post a Comment

0 Comments