Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

മധ്യവയസ്‌കനെ വീടുകയറി മര്‍ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍

ആറ്റിങ്ങൽ: മധ്യവയസ്‌കനെ വീടുകയറി മര്‍ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കടയ്ക്കാവൂര്‍ തെക്കുഭാഗം റാപ്പനം ക്ഷേത്രത്തിനു സമീപം നന്ദനം വീട്ടില്‍ അജു (36) തെക്കുംഭാഗം റാപ്പനം വീട്ടില്‍ സജിത്ത് (36) തെക്കുംഭാഗം കയര്‍ ഗോഡൗണിനു സമീപം തുണ്ടുവിള വീട്ടില്‍ അജീഷ് (36) എന്നിവരെയാണ് കടയ്ക്കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്​. 


കഴിഞ്ഞ ശനിയാഴ്ച്ച വൈകീട്ടാണ് സംഭവം. തെക്കുംഭാഗം കണ്ണാടി കടവ് റാപ്പാനം വീട്ടില്‍ ലിജുവിനെയാണ് മര്‍ദിച്ചത്. തെക്കുംഭാഗം ജങ്​ഷനുസമീപമുണ്ടായ ഗതാഗതക്കുരുക്കിനിടെ, പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയെ ലിജു മറികടന്നെന്നാരോപിച്ച് തര്‍ക്കം നടന്നു. തുടര്‍ന്ന്​, രാത്രിയോടെ പ്രതികള്‍ മാരകായുധവുമായി ലിജുവിന്റെ വീട്ടിലെത്തി വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാൻഡ്​ ചെയ്തു.
 
  


    
    

    




Post a Comment

0 Comments