ഇക്കഴിഞ്ഞ സെപ്റ്റംബർ മാസം 7-ാം തിയതി വൈകിട്ട് 6 മണിയോടുകൂടി പാറക്കാട് ജംഗ്ഷന് സമീപം വച്ച് മഞ്ച സ്വദേശിയായ ശ്യാംകുമാറിനെ പാറക്കല്ല് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് ഇയാൾ പിടിയിലായത്. ശ്യാംകുമാറിന്ഴെറ ബന്ധുക്കളായ സ്ത്രീകളെ ശല്യം ചെയ്തത് പറഞ്ഞ് വിലക്കിയതിലുള്ള വിരോധത്തിലാണ് ശ്യാംകുമാറിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇയാളെ ശബരിമല സന്നിധാനത്തുനിന്നും പിടികൂടുകയായിരുന്നു.
ശബരിമല സന്നിധാനത്ത് താൽക്കാലിക ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു പ്രതി. സന്നിധാനത്തേക്ക് ജോലിക്ക് എത്തിയ ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ നെടുമങ്ങാട് പൊലീസ് സന്നിധാനം പൊലീസിന് കൈമാറിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അപ്പം പാക്കിങ് സെക്ഷനിൽ ജോലി ചെയ്തിരുന്ന ഇയാളെ സന്നിധാനം പൊലീസ് അറസ്റ്റ് ചെയ്തത്.
നെടുമങ്ങാട് എഎസ്പി രാജ് പ്രസാദ് ഐപിഎസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ, എസ് ഐ സുനിൽ ഗോപി, പോലീസുകാരായ രതീഷ്, രാജീവ്, ശരത്ചന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.