Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷ വ്യാപനം; വാര്‍ റൂം പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷ വ്യാപനം കണക്കിലെടുത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ സംസ്ഥാന തലത്തില്‍ തദ്ദേശ സ്വയംഭരണ വാര്‍ റൂം പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് മൂന്നാം തരംഗത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കോവിഡും ഒമിക്രോണും വ്യാപിക്കുന്നതിന്റെ ഭാഗമായി ടിപിആര്‍ നിരക്ക് ഉയര്‍ന്നിരിക്കുകയാണ്. അതിനാലാണ് വാര്‍ റൂം പുനരുജ്ജീവിപ്പിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുളള ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്നില്ലെന്നും ഓക്‌സിജന്‍ ബെഡുകള്‍ ഉര്‍പ്പെടെയുളളസൗകര്യങ്ങള്‍ നിലവിലുണ്ടെന്നും ഉറപ്പുവരുത്തുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

ഹോം ഐസോലേഷനിലുളളവര്‍ക്ക് നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കുന്നുണ്ട്. ഡി.സി.സികളുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നുണ്ട്. ടെലിമെഡിസിനും ആംബുലന്‍സ് സൗകര്യവും ഉറപ്പുവരുത്തിയാണ് മുന്നോട്ടുപോവുന്നത്. ഇത്തരം കാര്യങ്ങളല്ലാം ഓരോ തദ്ദേശ സ്ഥാപന പ്രദേശത്തും ഉറപ്പുവരുത്തുന്നതിനായും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരാതിരിക്കാനും തദ്ദേശ സ്ഥാപന തലത്തിലും വാര്‍റൂമുകള്‍ പുനരുജ്ജീവിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.


 
  


    
    

    




Post a Comment

0 Comments