Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ആര്യനാട്ട് യുവതിയുടെ സ്വര്‍ണമാല ബൈക്കിലെത്തിയ മോഷ്ടാവ് പൊട്ടിച്ചെടുത്തു

ആര്യനാട്: യുവതിയുടെ അഞ്ചര പവന്റെ സ്വര്‍ണമാല ബൈക്കിലെത്തിയ മോഷ്ടാവ് പൊട്ടിച്ചെടുത്തു. എലിയാവൂര്‍ സ്വദേശിനി ജി സൗമ്യയുടെ മാലയാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം നടന്നത്. കുളപ്പട എല്‍പി സ്‌കൂളില്‍ നിന്ന് പിടിഎ യോഗം കഴിഞ്ഞ് മടങ്ങവെയാണ് സംഭവം നടന്നത്.



ഇവര്‍ക്ക് കഴുത്തിന് പരിക്കേറ്റിട്ടുണ്ട്. പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞാഴ്ചയും സമാനമായ സംഭവം ഉണ്ടായിട്ടുണ്ടായിരുന്നു.

Post a Comment

0 Comments