കോഴിക്കോട്: മാധ്യമ പ്രവർത്തകർക്ക് നേരെ സിപിഎം പ്രവർത്തകരുടെ കയ്യേറ്റ ശ്രമം. പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതിയെ കണ്ടുപിടിക്കാൻ സഹായിച്ച ലോ കോളേജ് വിദ്യാർത്ഥികളുടെ പ്രതികരണം തേടുന്നതിനിടെയാണ് കയ്യേറ്റ ശ്രമം ഉണ്ടായത്. സുരക്ഷാ വീഴ്ച റിപ്പോർട്ട് ചെയ്യരുത് എന്ന് പറഞ്ഞായിരുന്നു കയ്യേറ്റ ശ്രമം. ചേവായൂർ പോലീസ് സ്റ്റേഷനിൽ മുന്നിൽ വെച്ചാണ് സംഭവം. പ്രതിക്കെതിരെ രക്ഷപ്പെടാൻ ശ്രമിച്ചതിന് കേസെടുത്തു.
കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽനിന്ന് കുട്ടികളെ കാണാതായ കേസിൽ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി. ഒന്നര മണിക്കൂർ നേരത്തെ തെരച്ചിലൊടുവിൽ ലോ കോളേജ് പരിസരത്ത് നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫിയാണ് പിടിയിലായത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.