Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

അക്ഷയ കേന്ദ്രങ്ങൾ നാളെ തുറന്ന് പ്രവർത്തിക്കും

തിരുവനന്തപുരം: ജില്ലയില്‍ അക്ഷയ കേന്ദ്രങ്ങൾ നാളെ (ഞായറാഴ്‌ച) തുറന്ന് പ്രവർത്തിക്കും. കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ അവകാശികൾക്കുള്ള ധനസഹായ വിതരണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായാണ് അക്ഷയ കേന്ദ്രങ്ങൾ ഞായറാഴ്‌ചയും തുറക്കാൻ തീരുമാനിച്ചത്.


അപേക്ഷകർക്ക് മതിയായ യാത്രാ രേഖകളുമായി യാത്ര ചെയ്യാം. കൊവിഡ് എക്‌സ്‌- ഗ്രേഷ്യാ ധനസഹായത്തിന് അപേക്ഷിക്കാൻ മതിയായ രേഖകളുമായെത്തുന്ന പൊതുജനങ്ങൾക്ക് യാത്രാസ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. കൊവിഡ്‌ വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയെ സി ക്യാറ്റഗറിലാണ് പെടുത്തിയിരിക്കുന്നത്.
 
  


    
    

    




Post a Comment

0 Comments