Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ശ്രീകാന്ത് വെട്ടിയാറിനെതിരെ വീണ്ടും ലൈംഗിക ആരോപണം

തിരുവനന്തപുരം: സോഷ്യൽ മീഡിയാ താരമായ ശ്രീകാന്ത് വെട്ടിയാറിനെതിരെ വീണ്ടും ലൈംഗികാരോപണം. വിമൻ എഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജിലാണ് രണ്ടാമത്തെ ആരോപണവും ഉയർന്നിരിക്കുന്നത്. ശ്രീകാന്ത് വെട്ടിയാർ ഫോൺ സെക്‌സിന് നിർബന്ധിച്ചിട്ടുണ്ടെന്നും തന്നിൽ നിന്നും പ്രാരാബ്ധങ്ങൾ പറഞ്ഞ് പണം തട്ടിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കുന്നു.
 

ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട മീടു പോസ്റ്റ് വായിച്ചപ്പോഴാണ് ശ്രീകാന്ത് വെട്ടിയാർക്ക് മറ്റ് പല സ്ത്രീകളുമായി ബന്ധമുണ്ടെന്നകാര്യം പൂർണമായും മനസ്സിലായത്. വളരെ വൃത്തികെട്ട ചിന്താഗതിയുള്ള ക്രൂര മനോഭാവമുള്ള ഒരു മനുഷ്യൻ ആണ് ശ്രീകാന്ത് വെട്ടിയാർ. പരിചയപ്പെട്ട് രണ്ട് ദിവസത്തിനുള്ളിൽ ഇയാൾ തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു. പിന്നീട് പ്രാരാബ്ധങ്ങൾ പറഞ്ഞ് നേടി പണം ആവശ്യപ്പെടാൻ ആരംഭിച്ചു. സിമ്പതി തോന്നിയതോടെ പണം നൽകി. എന്നാൽ ഇതുമായി ബന്ധപ്പെട്ട് മറ്റുള്ളവരോട് വിവരം തിരക്കിയതോടെയാണ് പണം ധൂർത്തിനും, മറ്റുള്ള സ്ത്രീകൾക്കുമായി ഉപയോഗിക്കുകയാണെന്ന് വ്യക്തമായതെന്നും യുവതി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

താത്പര്യമില്ലെന്ന് പറഞ്ഞിട്ട് പോലും ശ്രീകാന്ത് പലപ്പോഴും ഫോൺ സെക്‌സിന് നിർബന്ധിച്ചു. പരസ്ത്രീബന്ധം ചോദ്യം ചെയ്യുമ്പോഴെല്ലാം ഇയാൾ പുരോഗമനവാദം പറഞ്ഞ് അതിൽ നിന്നും ഒഴിഞ്ഞുമാറുമായിരുന്നുവെന്നും യുവതി വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് കുറിപ്പ്;

 
  


    
    

    






Post a Comment

0 Comments