Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പോത്തന്‍കോട് പഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതിക്ക് 36.4കോടി രൂപയുടെ ഭരണാനുമതി- മന്ത്രി ജി. ആര്‍. അനില്‍

പോത്തന്‍കോട്: ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി പോത്തന്‍കോട് ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള പൈപ്പ് ലൈനുകള്‍ സ്ഥാപിച്ച് കുടിവെള്ളം എത്തിക്കുന്നതിനായി 36.4 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം.എല്‍.എ-യും സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയുമായ ജി.ആര്‍. അനില്‍ അറിയിച്ചു. ജലദൗര്‍ലഭ്യത്താല്‍ വേനല്‍ കാലങ്ങളില്‍ പ്രദേശത്ത് രൂക്ഷമായ പ്രതിസന്ധി നേരിട്ടുവരികയായിരുന്നു. ഈ പദ്ധതിയിലൂടെ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകും പദ്ധതിയുടെ ആദ്യ ഘട്ടമായി പോത്തന്‍കോട് പഞ്ചായത്തിലെ 4624 കുടിവെള്ള കണക്ഷനുകള്‍ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.


നിലവില്‍ കുടിവെള്ള പൈപ്പ് ലൈനുകള്‍ സ്ഥാപിച്ചിട്ടില്ലാത്ത സ്ഥലങ്ങളില്‍ കുടിവെള്ള പൈപ്പ് ലൈനുകള്‍ സ്ഥാപിച്ചും, നിലവിലെ പൈപ്പ് ലൈനുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ചും പഞ്ചായത്തിലെ മുഴുവന്‍ ഭവനങ്ങളിലും പൈപ്പ് ലൈനിലൂടെ കുടിവെള്ളം എത്തിക്കാന്‍ പദ്ധതിയിലൂടെ സാധിക്കും. ടെന്‍ഡര്‍ നടപടികള്‍ ഈ മാസം തന്നെ പൂര്‍ത്തിയാക്കി, മാർച്ച് മാസത്തില്‍ തന്നെ കണക്ഷൻ നൽകി തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. പഞ്ചായത്തിലെ മുഴുവൻ വീട്ടുകളും പ്രസ്തുത പദ്ധതി പ്രയോജനപ്പെടുത്തുവാൻ മുന്നോട്ടു വരണം എന്നും ഗ്രാമപഞ്ചായത്ത് അതിന് മുൻകൈ എടുക്കണമെന്നും ബഹു.മന്ത്രി ജി.ആർ അനിൽ അറിയിച്ചു

 
  


    
    

    




Post a Comment

0 Comments