ജലദൗര്‍ലഭ്യത്താല്‍ വേനല്‍ കാലങ്ങളില്‍ പ്രദേശത്ത് രൂക്ഷമായ പ്രതിസന്ധി നേരിട്ടുവരികയായിരുന്നു. ഈ പദ്ധതി പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകും. നിലവില്‍ കുടിവെള്ള പൈപ്പ് ലൈനുകള്‍ സ്ഥാപിച്ചിട്ടില്ലാത്ത സ്ഥലങ്ങളില്‍ കുടിവെള്ള പൈപ്പ് ലൈനുകള്‍ സ്ഥാപിച്ചും, നിലവിലെ പൈപ്പ് ലൈനുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ചും പഞ്ചായത്തിലെ മുഴുവന്‍ ഭവനങ്ങളിലും പൈപ്പ് ലൈനിലൂടെ കുടിവെള്ളം എത്തിക്കാന്‍ പദ്ധതിയിലൂടെ സാധിക്കും. ടെന്‍ഡര്‍ നടപടികള്‍ ഈ മാസം തന്നെ പൂര്‍ത്തിയാക്കി, ഫെബ്രുവരി മാസത്തില്‍ തന്നെ ആദ്യ ഘട്ടമായി അണ്ടൂര്‍ക്കോണം പഞ്ചായത്തിലെ 4178 കുടിവെള്ള കണക്ഷനുകള്‍ നല്‍കാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.