തിരുവനന്തപുരം: സംസ്ഥാനത്ത് (ജനുവരി 27,28) 14.5 ലക്ഷം കാര്‍ഡുടമകള്‍ റേഷന്‍ വിഹിതം കൈപ്പറ്റിയതായി ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്. അനില്‍ അറിയിച്ചു. സാങ്കേതിക തകരാറുമായി ബന്ധപ്പെട്ട് 2022 ജനുവരി 13 മുതല്‍ സംസ്ഥാനത്തെ റേഷന്‍ വിതരണത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന സമയക്രമീകരണം ഇന്നലെയാണ് പിന്‍വലിച്ചത്. നിലവില്‍ സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും രാവിലെ 8.30 മുതല്‍ 12.30 വരെയും വൈകുന്നേരം 3.30 മുതല്‍ 6.30 വരെയും പ്രവര്‍ത്തിച്ച് വരുന്നു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്ക് സെന്ററും (NIC) സ്റ്റേറ്റ് IT മിഷനും റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട സാങ്കേതിക സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരുന്നതായി മന്ത്രി അറിയിച്ചു. സാങ്കേതികമായതോ നെറ്റ് വര്‍ക്ക് സംബന്ധമായതോ ആയ പരാതികള്‍ ഒന്നും തന്നെ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇന്ന് (ജനുവരി 28) സംസ്ഥാനത്ത് 7,15,685 കാര്‍ഡുടമകള്‍ റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ഈ മാസം ഇതുവരെ (ജനുവരി 28) 69.62 ശതമാനം കാര്‍ഡുടമകള്‍ തങ്ങളുടെ റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. 2021 ഡിസംബര്‍ 28 വരെ 65.37 ശതമാനം മാത്രമായിരുന്നു റേഷന്‍ കൈപ്പറ്റിയിരുന്നത്. ജനുവരി മാസത്തെ റേഷന്‍ വിഹിതം കൈപ്പറ്റുന്നതിന് 2 പ്രവര്‍ത്തി ദിവസങ്ങളാണ് അവശേഷിക്കുന്നത്. എല്ലാ കാര്‍ഡുടമകളും ഈ ദിവസങ്ങള്‍ പ്രയോജനപ്പെടുത്തി തങ്ങളുടെ റേഷന്‍ വിഹിതം കൈപ്പറ്റണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.