പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രധാന പ്രതിയാണ് ഒട്ടകം രാജേഷ്. കേസിലെ പത്ത് പ്രതികളെ ഇതിനോടകം പോലീസ് പിടിച്ചു കഴിഞ്ഞു. അവശേഷിക്കുന്ന പ്രതിയാണ് ഒട്ടകം രാജേഷ്. ഇയാൾക്കായി തിരുവനന്തപുരം ജില്ലയിൽ പോലീസ് വ്യാപക തിരച്ചിൽ നടത്തി വരികയായിരുന്നു. അതിനിടെയാണ് പ്രതി അഞ്ചുതെങ്ങ് മേഖലയിൽ ഒളിച്ച് താമസിക്കുന്നതായി വിവരം ലഭിച്ചത്. ഇതിനെ തുടർന്ന് ഇന്നലെ മുതൽ പോലീസ് ഈ മേഖലയിൽ തിരച്ചിൽ നടത്തുന്നുണ്ട്. പണയിൽ കടവ് ഭാഗത്ത് ഒരു തുരുത്തിൽ പ്രതിയുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് തിരച്ചിലിനായി സ്ഥലത്തേയ്‌ക്ക് പുറപ്പെട്ടത്. തുടർന്ന് സാധാരണ വള്ളത്തിൽ ഒരു സി.ഐയും രണ്ട് പോലീസുകാരും തിരച്ചിലിനായി പുറപ്പെട്ടു. ഇതിനിടെയാണ് വള്ളം മറിഞ്ഞ് അപകടം ഉണ്ടായത്.
എസ്.എ.പി ബറ്റാലിയനിലെ പോലീസ് കോൺസ്റ്റബിൾ എസ്.ബാലുവിന്റെ നിര്യാണത്തിൽ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് അനുശോചിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബ റിൽ പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായ ബാലു മികച്ച ഉദ്യോഗസ്ഥനായിരുന്നു വെന്ന് അദ്ദേഹം അനുസ്മരിച്ചു. ആലപ്പുഴ പുന്നപ്ര സ്വദേശിയായ ബാലു ഇക്കൊല്ലം ജനുവരിയിലാണ് പരിശീലനത്തിനായി സേനയിൽ ചേർന്നത്. പുന്നപ്ര ആലിശ്ശേരിൽ കാർത്തികയിൽ ഡി.സുരേഷിന്റെയും അനിലാ ദാസിന്റെയും മകനാണ്.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.